Friday, 3 August 2012

ഗര്‍ഭപാത്രം......

ഒരു ഗര്‍ഭപാത്രം കിട്ടുമോ എന്തോ?
ഇവിടെ നല്ല ചോര്‍ച്ചയാണ്  !
അടുക്കള ചോരുന്നു അമേരിക്കയിലേക്ക്
നടുത്തളം ചോരുന്നു നൈജീരിയയിലേക്ക് 
ഊണുമുറി ചോരുന്നു ഉഗാണ്ടയിലേക്ക് 
കിടപ്പുമുറി ചോരുന്നു കുവൈറ്റിലേക്ക് 
എല്ലാമെല്ലാം ചോരുന്നു നാനാ ഭാഗത്തേക്കും 
കൂര മേയുവാന്‍ ഞങ്ങള്‍ക്ക് ഗതിയില്ല 
പുതിയ പുര ഒന്നും ഞങ്ങള്‍ക്ക് വേണ്ട 
അല്ലയോ ഗര്‍ഭപാത്രമേ ഭയപ്പെടേണ്ട നീ 
പുതിയതൊന്നും ഞങ്ങള്‍ക്ക് വേണ്ട ഇനി 
വിളിക്കൂ നിന്റെ പരിവാരങ്ങളെ കൂടെ നീ
ഈ ചോര്‍ച്ചയൊന്നു പരിഹരിക്കൂ .....

No comments:

Post a Comment