Thursday, 2 August 2012

സാക്ഷി..................

.......................സാക്ഷി..................

കാലത്തിന്‍ മടിത്തട്ടില്‍ കിടന്നു ഞാന്‍
ഉറക്കം നടിക്കവേ...
കപടമാം ചുടു നിശ്വാസം നടിച്ചു ഞാന്‍ 

പതുക്കെ ഉണരവേ.....

എന്നുടെ ബാല്യമായ്
പടിഞ്ഞാറന്‍ കാറ്റതാ അടിക്കുന്നു
കുഞ്ഞിളം പൈതലായ്‌
എന്‍ മുന്നില്‍ വീണു തേങ്ങുന്നു......

എന്തിനായി പൂട്ടി നീ
സ്വര്‍ണതാഴിട്ടു സ്മൃതികള്‍ തന്‍ വാതില്‍
ചെന്നോട്ടെ അകത്തു ഞാന്‍
കപടമാം വാതില്‍ വെട്ടിപ്പോളിക്കുമോ.....

ചിന്തയിലിന്നും നിറഞ്ഞതാ നില്‍ക്കുന്നു
കളികൊന്നപ്പൂവോ കുലകുലയായ്‌
ചുവപ്പ് നിറത്തിലാ വര്‍ണഭംങ്ങി
ശോഭപരത്തും മുത്തുകള്‍ പോലവ.......

ആടണം പാടണം
പാടിക്കളിക്കണം
ആടി ആടി കാലു കുഴയണം
പാടി പാടി നാവു കുഴയണം.......

കച്ചകള്‍ കെട്ടണം ആടിതിമിര്‍ക്കണം
വടിതല്ല് തല്ലണം ആട്ടിവട്ടമാടണം
വെള്ളി കീറണം ഒച്ചയടക്കണം
വെള്ള കീറണം കണ്ണ്പുളിക്കണം.....

സന്ധ്യക്ക്‌മുമ്പേ ഉണരേണം
എന്നാലുറങ്ങാം നമുക്കിപ്പോള്‍
ഒരു സന്തോഷ പക്ഷിയായ്‌
ചിറകു വിരിച്ചങ്ങു പാറി പറക്കട്ടെ ജീവിതം ....
----------------------------------------------------

No comments:

Post a Comment