Tuesday, 31 July 2012

തെങ്ങാച്ചാര്‍

---------------തെങ്ങാച്ചാര്‍---------------
ഒരു ആലത്തൂര്‍ ചിറ്റൂര്‍ താലുക്ക് വിഭവം....
നെമ്മാറ നായമ്മാരുടെ ഒരു പ്രത്യേക കൂട്ടാന്‍....എന്ന് ഞാന്‍ പറയും....
ഇട്ളി-ദോശ-സേവ എന്നീ പലഹാരങ്ങള്‍ക്ക് കൂട്ടാന്‍ പറ്റിയതാണ്....
വെക്കുന്നതെങ്ങിനെയെന്നു എന്നെ സ്വാധീനിച്ച രീതിയിലും ഭാഷയിലും എഴുതട്ടെ...
?
20grm കപ്പല്‍മുളക് - 15grm മല്ലി - 100grm ചെറിയ വെങ്കായം തൊലിച്ചു പൊടിയായി നുറുക്കി നന്നായിട്ട് വറക്കുക.
ഇത് ആറിയ ശേഷം മയ്യ് പോലെ അരച്ചു ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു പാത്രത്തില്‍ തെളപ്പിച്ചു കുഴമ്പ് മാതിരി ആക്കി - അതിന്‍റെ പച്ച ചൂരും മണവും പോയശേഷം അതിലേക്കു ഒരു ഇടത്തരം പച്ചനാളികേരം ചെരകി അതും മയ്യുപോലെ അരച്ചു കണക്കിന് ഉപ്പു ഇട്ടു ചൂടാക്കി തിളക്കും മുമ്പ് പത വരുമ്പോള്‍ ഇറക്കിവെക്കുക (തെളച്ചാല്‍ പിരുക്കുംട്ടോ).
കടുകും മുളകും കരുവേപ്പിലയും വറത്ത്‌ അതില് 50grm ഇഞ്ചി തൊലി കളഞ്ഞ്‌ പൊടിയായി അരിഞ്ഞിട്ട് മൂപ്പിക്കണം.
അത് കൂട്ടാനിലിട്ടു ഇളക്കി അടച്ചു വെക്കണം.
അര മുക്കാല്‍ മണിക്കൂര്‍ കഴ്ഞ്ഞു എടുത്താല്‍ തെങ്ങാച്ചാര്‍ തെയ്യാര്‍....
ചില കൂട്ടാന്‍ വെച്ചിട്ട് അപ്പത്തന്നെ എടുത്താല്‍ നന്നായിരിക്കില്ല!
മുത്തശ്ശിമാര്‍ പറയുന്ന പാത്രപാകം അല്ലെ ????

No comments:

Post a Comment