---------------വകതിരുവ്---------------
.
മുത്തശ്ശി ഉമ്മറക്കോലായില്‍ ഇരുന്നു മുരിങ്ങ ഊരുകയായിരുന്നു,
ഏറെത്ത് കുട്ടിമാമ പാടത്ത് പണിയാന്‍ വന്നവരോട് എന്തൊക്കെയോ നിലവിളിച്ചുകൊണ്ട് പറയുന്നൂ-ഒന്നും മനസ്സിലായില്ല, താല്‍പര്യവും ഇല്ലായിരുന്നു, മഴ നന്നായി പെയ്യുന്നുണ്ടായിരുന്നൂ.
അടുക്കളിയില്‍ നിന്ന് കാപ്പിയുമായി വന്ന പണിക്കാരിയോടു മുത്തശ്ശി 'കമലോ'... ഡല്ലീന്ന് നാളെ ജാനകിയും മക്കളും വരും ചിലപ്പോ അവളുടെ നായരും കാണും..
സുമവും ശാന്തയും എല്ലാരും മറ്റന്നാ എത്തൂന്നാണ് വല്യാങ്ങള പറഞ്ഞേ.ഗോപി ഇന്ന് തന്നെ വരും എന്നാ തോന്നണേ, തങ്കത്തിന്‍റെ കാലു ഉളുക്കീന്നാ മറ്റോ കെട്ട് അപ്പൊ ഗോപിയും അവന്‍റെ മകള് അമ്മുവുമായിരിക്കും എഴുന്നള്ളണേ..
നീ ആ ലക്ഷ്മിയെ കൂടി അടുക്കളയില്‍ നിര്‍ത്തിക്കോ... പുറത്തെ പണിക്കു ചിന്നടെ കൂടെ ദേവൂനേം നിര്‍ത്തിക്കോ.
തട്ടിയടിക്കണം നാളെ, മൂന്നു കക്കൂസും വൃത്തിയാക്കണം ഓവറ തേച്ചു കഴുകണം പൊറത്തെ കുളിമുറീലും എല്ലാ തോട്ടീലും വെള്ളം നറക്കണം ശ്യ പണീണ്ട്ട്ടോ ?
.
അത് കേട്ടപ്പോ തോന്നി ആരൊക്കെ എന്തൊക്കെ കൊണ്ടുവരോന്തോ ?
എന്തായാലും ഗോപിയാമ പോകുമ്പോ ഒരു രൂപടെ പെടക്കണ നോട്ടു തരും ശാന്ചെറിയമ്മ പിശുക്കി നാലണ തരും - വലിയമ്മ ഡല്ലീന്ന് വല്യ ടിന്നില് ബിസ്കറ്റും പൂക്കളുള്ള ഷര്‍ട്ടും കൊണ്ടോരും പക്ഷെ ആ ചെക്കന്‍റെ ഗമ കാണുമ്പോ ചെപ്പക്ക് കൊടുക്കാന്‍ തോന്നുംട്ടോ ....
ആ രഘൂന്‍റെ അവനും അവന്‍റെ പൈജാമയും എന്ത് പറഞ്ഞാലും ഒരു അച്ഛാ അച്ഛാ പറച്ചിലും? പിന്നെ അവന്‍ വെല്ല കാപ്പി കുടിക്കില്ലാട്ടോ അവനു മാത്രം പാലില്‍ വിവ കലക്കാന്‍ അവര് കൊണ്ടുവരും എനിക്ക് പിടിക്കില്ലട്ടോ അത് കഞ്ഞിവെള്ളത്തി മധുരൂട്ടമാതിരീ...
ന്നാലും ഞങ്ങളെല്ലാവരും കൂടി കളിക്കും അമ്മൂന് എപ്പളും വായനേന്നെ എന്തൊക്കെയോ പുസ്തകൂണ്ട് അവളുടെല്... കളിക്കാന്‍ വല്ലപ്പഴും കൂടും...
.
എല്ലാരും എത്തീട്ട് മൂന്നാല് ദിവസ്വായീ ആദ്യൊക്കെ നല്ല രസായിരുന്നൂ ഇപ്പോക്കെ എന്തോ പോലെ എല്ലാരും അവരുടെ മുറീല് വാതിലടച്ചു ഇരിക്കുയന്നെ എന്തൊക്കെയോ കുശുകുശുപ്പ് കേക്കാം. അന്ന് അമ്മൂന് എല്ലാം മനസ്സിലായിട്ടുണ്ട് എന്ന് എനിക്ക് ഇന്ന് തോന്നുണൂ..അവള്‍ അന്ന് പറയുന്നുണ്ടായിരുന്നത് എനിക്ക് അന്നൊന്നും മനസ്സിലായില്ല...
ഞങ്ങളെയൊക്കെ മുകളിലത്തെ മുറിയില്‍ കളിക്കാന്‍ നിര്‍ബന്ധമായി പറഞ്ഞേച്ചു,
ഉച്ചയൂണ് കമലോമ്മയും ലക്ഷ്മീമ്മയും കൂടി കൊണ്ട് തന്നൂ, മോളില് ഓവറയില്‍ കൈ കഴുകീ അവിടെ തന്നെ കിടന്നുറങ്ങാന്‍ പറഞ്ഞൂ.
.
തെക്കടത്തെ നാരായണ മുത്തശ്ശേം കോരാംപറമ്പിലെ ആ മീശക്കാരനും പിന്നെ കൊറേ ആളുകളേം ഞാന്‍ മോളിലെ ജനലില്‍ കൂടി കണ്ടു അവര്‍ എന്തൊക്കെയോ അച്ഛനോട് പറഞ്ഞൂ അച്ഛന്‍ മോളിലത്തെ അച്ഛന്‍റെ മുറീല് വന്നൂ അമ്മയെ ഉറക്കെ വിളിച്ചൂ ഇങ്കട് വരാനല്ലേ പറഞ്ഞ്....
കുട്ടിമാമയും വല്യമാമയും അച്ഛന്‍റെ മുറീല്‍ കേറി എന്തൊക്കെയോ പറഞ്ഞൂ, ഏട്ടനില്ലെങ്കില്‍ ഞങ്ങളും പോണില്ലാന്നു പറയുന്നുണ്ടായിരുന്നു അച്ഛന്‍ അവരെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചു ചോട്ടിലേക്ക് അയച്ചു.
.
കോണിപ്പടിയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ വടെക്കെയറയില്‍ മോളിക്ക് നോക്കി ഇരിക്കണ മുത്തശ്ശിയെ കണ്ടു - കരയുന്നുണ്ടോന്നു സംശയമുണ്ടായിരുന്നു.
?
രണ്ടു മൂന്നു ആളുകള്‍ ഒരു വലിയ ചങ്ങലയുമായീ മുറ്റത്തും തൊടിയിലും എന്തൊക്കെയോ ചെയ്തു.. എപ്പോളും വീട്ടില്‍ വരാറുള്ള ആ വെറ്റ്ല മുറുക്കണ ആള് പാട്ടളീന്നാണ് പേരെന്ന് തോന്നുന്നു അയാള്‍ ഒരു കെട്ട് കടലാസുമായി വന്നു. അച്ഛനും അമ്മയും അപ്പോളും അവരുടെ മുറീലായിരുന്നു. മുത്തശ്ശി നടുത്തളത്തില്‍ വിളക്ക് കൊളുത്തി ആ കെട്ട് വാങ്ങീ...
അപ്പോള്‍ മുത്തശ്ശി പൊട്ടി കരഞ്ഞത് ഞാന്‍ കണ്ടൂട്ടോ!
അന്ന് വീട്ടില്‍ ഒരു മൂകതയായിരുന്നൂ ആരും അധികം ആരോടും ഒന്നും സംസാരിച്ചില്ല !
നേരം വെളുത്തപ്പോള്‍ എല്ലാ റൂമിലും എന്തൊക്കെയോ ശബ്ദം എല്ലാവരും പെട്ടി കെട്ടി പോവുന്നൂന്ന് മനസ്സിലായീ.എല്ലാരും പോയ ശേഷമാണ് അച്ഛനും അമ്മയും മുറി വിട്ടു വെളിയില്‍ വന്നത് പതിവ് പോലെ അച്ഛന്‍ കുളിക്കാന്‍ എണ്ണ പുരട്ടീ ഉമ്മറക്കോലായില്‍ നടന്നൂ... കോലായിന്‍റെ മുക്കിലിരിക്കണ ചെല്ലനും ചാത്തിയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നൂ അച്ഛന്‍ മൂളി മൂളി കൊണ്ടിരുന്നു.
കമലോമ്മ എനിക്ക് ആരുക്കുംചട്ടിയില്‍ വെള്ളവും ഉമിക്കരീം തന്നൂ കോലായിന്‍റെ അറ്റത്ത് നിന്ന് ഞാന്‍ തേച്ചുതുടങ്ങിയപ്പോള്‍ കുളിമുറിയില്‍ കുളിക്കാന്‍ കേറിയ മുത്തശ്ശിക്ക് എണ്ണയും തോര്‍ത്തും കൊണ്ട് വെച്ച് കമലോമ്മ മുത്തശ്ശിയെ വിളിക്കാന്‍ ചെന്നു.
വായ കുക്കിളിക്കുമ്പോ ഒരു വലിയ നിലവിളി കെട്ട് ഞാന്‍ ഞെട്ടി കമലോമ്മയായിരുന്നൂ നിലവിളിച്ചത് അച്ഛനും ചെല്ലനും ചാത്തിയും കൂടി ഓടി ഉള്ളില്പോയപ്പോള്‍ ഞാനും പോയി നോക്കീ?
വടെക്കെയറയില്‍ നിലത്തു കിടക്കുന്ന മുത്തശ്ശിക്ക് അമ്മ എന്തോ കുടിക്കാന്‍ കൊടുക്കാന്‍ ശ്രമിച്ചു അമ്മ ഉറക്കെ നിലവിളിച്ചൂ "അയ്യോ എന്‍റെ അമ്മെ കണ്ണ് തോറക്കിനമ്മേ അമ്മെ ഇത് കുടിക്കമ്മേ" എന്നൊക്കെ പറഞ്ഞ് നിലവിളിച്ചൂ..
പിന്നെ അവിടെ നടന്നതൊക്കെ ഒരു നേരിയ ഓര്‍മയായീ ഇന്നും മനിസ്സിലുന്ടെങ്കിലും ......
അച്ഛന്‍റെ ഒരു വേറെ മുഖം ഞാന്‍ കണ്ടൂ ന്‍റെ അച്ഛന്‍ കാര്യേ !
ഞാന്‍ അതും കണ്ടൂട്ടോ ?
അന്നത്തെ എന്‍റെ ദുഃഖം വേറെ ഒക്കെ ആയിരുന്നു .....
ഗോപിയാമ പോകുമ്പോ ഒന്നും തന്നില്ല ?
വലീമ്മയും ചെറീമ്മയും പോകുമ്പോ ഒന്നും തന്നില്ല ?
അമ്മു മാത്രം കുറച്ചു മുട്ടായി പൊതിഞ്ഞു തന്നു !
ഇന്ന് ഞങ്ങളുടെ വീട്ടില്‍ വന്നാല്‍ അവള്‍ മുത്തശ്ശിടെ തറയില്‍ വിളക്ക് വെക്കും ഒര്പാട് നേരം അവിടെയിരുന്നു വായിക്കും...
ഞാന്‍ അമ്മൂന്നെ വിളിക്കൂ പക്ഷെ ഇന്നവള്‍ ലോകമറിയുന്ന ഒരു എഴുത്തുകാരിയാണ്
അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രശസ്തയായ "സുനന്ദ മേനോന്‍"...
ഇന്നും ഞാന്‍ പലപ്പോളും എന്നോട് ചോദിക്കും ...
എന്തെ അന്ന് വലീമ്മയും ചെറീമ്മയും പോകുമ്പോ ഒന്നും തന്നില്ല ?
എന്തെ അന്ന് ഗോപിയാമ പോകുമ്പോ ഒന്നും തന്നില്ല ?
..... ???

No comments:
Post a Comment