Saturday, 29 December 2012

സമനില

                                               സമനില 



അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

ഓര്‍മ്മകള്‍ ഭയാനകം 
കാഴ്ച്ചകള്‍ ഭയാനകം 
ബന്ധങ്ങള്‍ ഭയാനകം
പ്രതിബിംബം ഭയാനകം

അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

പകലിനെ സ്നേഹിക്കുന്നൂ
ഞാന്‍ രാത്രിയെ വെറുക്കുന്നു
ഇടവഴികളെ ഭയക്കുന്നൂ
ഞാന്‍ ദൈവത്തെയും ശപിക്കുന്നൂ

അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

എന്തെല്ലാം ഇനിയും കാണണം ?
എന്തെല്ലാം ഞാന്‍ അനുഭവിക്കണം ?
എവിടേക്ക് ഞാന്‍ പോകണം ?
എങ്ങനെ ഞാന്‍ ജീവിക്കണം ?

അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

Monday, 24 December 2012

വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ?



                               വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ? 


എന്നിലെ വെളിച്ചം നിനക്ക് നല്‍കി, നിന്‍റെ നിഴലില്‍ ഒളിച്ചുവല്ലോ.
നിന്‍റെ കണ്ണില്‍ ഞാന്‍ ഒളിച്ചിരുന്നു, ഉണര്‍ന്നത് നിന്‍റെ ഹൃദയത്തിലല്ലോ.
നിനച്ചതെല്ലാം നടപ്പതില്ല, അതുകൊണ്ട്‌ മാത്രം തളരുകയില്ല.
പ്രവചനാതീതം ഈ ജീവിതം, അസ്തിത്വമല്ലോ ഈ ജീവിതം.
മധുരമാം ജീവിതം നുണയുന്നു ഞാനും, കഠിനമാം ജീവിതം സഹിക്കുന്നു ഞാനും.
തിന്‍മകളെല്ലാം തീയ്യാണെങ്കില്‍, നയതന്ത്രമെല്ലാം നാളമാണെങ്കില്‍.
വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ? 
വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ?

മകനേ ......

                                        മകനേ ......



മകനേ ......
എന്നെപ്പോലെ പലരും ഇവടെ ഈ ശരണാലയത്തില്‍ ഉണ്ടല്ലോ.....
അതിനാല്‍ അവരോടൊപ്പം ഞാന്‍ സുഖമായി കഴിയുന്നൂ ......
എനിക്ക് വേറെ ഒന്നും നീ തരേണ്ടതില്ലാ ഈ കത്തിന് ഒരു മറുപടി അയക്കണം 
ആ കത്ത് ചോറ്റുവറ്റ് കൊണ്ട് ഒട്ടിച്ചയക്കണം .....
അങ്ങനെയെങ്കിലും 
നിന്‍റെ വീട്ടിലെ 
കുറച്ചു ചോറ് 
എനിക്ക് 
ദൈവ കല്പിതമാകണം.........
എന്ന് സ്നേഹപൂര്‍വ്വം 
അമ്മ....

ഞങ്ങള്‍ നായ്ക്കളാണ്


                    ഞങ്ങള്‍ നായ്ക്കളാണ്



ആ പെണ്‍ പട്ടി തെരുവിലൂടെ നടന്നു നീങ്ങീ 

കുറേ ആണ്‍ പട്ടികള്‍ എതിരെ വന്നു....


ആ പെണ്‍ പട്ടി പേടിച്ചു ഒതുങ്ങി നിന്നു 


പേടിക്കണതെന്തിനാ ഞങ്ങള്‍ ഒന്നും ചെയ്യില്ല 

ഞങ്ങള്‍ നായ്ക്കളാണ് മനുഷ്യരല്ല ട്ടോ..........

എഴുതാപ്പുറം

                                    എഴുതാപ്പുറം 
>
>
അയാള്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ഇന്നും ട്രെയിന്‍ വൈകിയാണ് വരുന്നത്.....
ഒരു ചെറുപ്പക്കാരന്‍ നടന്നടുത്തു വന്നു, "അങ്കിള്‍ സമയം എത്രയായി ?" അയാള്‍ ഒന്നും മിണ്ടിയില്ല ?
അയാളെയും അയാളുടെ കയ്യില്‍ കെട്ടിയ ഘടികാരത്തെയും തുറിച്ചു നോക്കി ചെറുപ്പക്കാരന്‍ പറഞ്ഞൂ 
പൊട്ടനാണെന്നു തോന്നുന്നു ! - ചെറുപ്പക്കാരന്‍ നടന്നകന്നു ......
അയാള്‍ മനസ്സില്‍ പറഞ്ഞു "അതേടാ ഞാന്‍ ഇപ്പോള്‍ പോട്ടനാകുന്നതാ നല്ലത് !"
ഞാന്‍ സമയം പറയും - നീ നന്ദി പറയും,
നിന്‍റെ പേര് പറയും - എന്‍റെ പേര് ചോദിക്കും,
ഞാന്‍ ട്രെയിന്‍ കയറും - നീയും അതെ ട്രെയിനില്‍ കയറും,
ഞാന്‍ ഇരിക്കും - നീയും അരികിലായിരിക്കും,
നീ പലതും സംസാരിക്കും - ഞാനും വല്ലതും പറയും,
സ്റ്റേഷന്‍ എത്തിയാല്‍ ഞാന്‍ ഇറങ്ങും - നീയും ഇറങ്ങും,
എന്നെ വിളിക്കാന്‍ എന്‍ജിനിയറിങ്ങിന് പഠിക്കുന്ന എന്‍റെ സുന്ദരിയായ മകള്‍ വരും,
നിങ്ങള്‍ രണ്ടും പരസ്പരം പരിചയപ്പെടും മൊബൈല്‍ നമ്പര്‍ കൈമാറും,
പതുക്കെ ഹൃദയം കൈമാറും അങ്ങനെ പതുക്കെ പതുക്കെ പലതും.......
നിങ്ങള്‍ കല്യാണം കഴിക്കണം എന്ന് വാശിപിടിക്കും.....
സമയം നോക്കാന്‍ ഒരു വാച്ച് പോലും ഇല്ലാത്ത നിന്നെ പോലെ ഒരു തെണ്ടിക്ക്
എന്‍റെ മകളെ കെട്ടിക്കുന്നതിലും ഭേദം .......
കുറച്ചു നേരത്തേക്ക് .....
ഞാന്‍ പോട്ടനാകുന്നതല്ലേ ???

ശീലമായി


                                       ശീലമായി



അടുത്തൊന്നും മഴ വരുന്ന കോളില്ല എന്ന് തോന്നിയത് കൊണ്ട് 
എല്ലാ കുടയും കൊണ്ട് നേരാക്കാന്‍ കൊടുത്തു.

പതിവുപോലെ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ 
അരികില്‍ ഇരുന്ന കുട മറക്കാതെ എടുത്തു !
ശീലമായിപോയില്ലേ ?


അരുകില്‍ ഇരുന്ന സ്ത്രീ ഉച്ചത്തില്‍ നിലവിളിച്ചൂ,
വെക്കടാ എന്‍റെ കുട അവിടെ......
ചമ്മല്‍ മറച്ചു മുഖം കുനിച്ചു വേഗം ഇറങ്ങീ.


വൈകുന്നേരം മറക്കാതെ കുട നെരാക്കുന്നവന്‍റെ അടുത്ത് പോയി 
കേടുപാടുകള്‍ തീര്‍ത്ത ആറ് കുടയും വാങ്ങി.
തര്‍ക്കിക്കാന്‍ നിന്നില്ല ചോദിച്ച പൈസ കൊടുത്തു....


ബസ്സില്‍ ചാടിക്കയറി സീറ്റ് പിടിച്ചു ഇരുന്നു )-
കുടകള്‍ ചുരുട്ടി മടിയില്‍ വെച്ച് നോക്കിയപ്പോള്‍ ?
അതാ ഇരിക്കുന്നു ആ പിശാച് അരികില്‍ !

രാവിലെ ആക്രോശിച്ച അതെ സ്ത്രീരൂപം.....
പല്ലുകടിച്ചുകൊണ്ട് എന്നെ നോക്കി
പിന്നെ
എന്റെ മടിയില്‍ വെച്ച കുടകളെയും ?
മൊഴിഞ്ഞൂ !
ഇന്ന് നല്ല കൊളാണല്ലേ ???????????????

പുരുഷന്‍

                                          പുരുഷന്‍





അവന്‍ പുരുഷന്‍ പാവം ............


പെണ്ണിനെ നോക്കിയാല്‍ വായ്‌ നോക്കി 


പെണ്ണിനെ തല്ലിയാല്‍ നാണംകെട്ടവാന്‍ 


പെണ്ണിന്‍റെ തല്ലുകൊണ്ടാല്‍ പൊണ്ണന്‍ 


പെണ്ണിനെ സംശയിച്ചാല്‍ അസ്സൂയാലൂ 


പെണ്ണിനെ അനുസരിച്ചാല്‍ അടിമ 


നോക്കിയില്ലെങ്കിലോ സ്വവര്‍ഗ്ഗപ്രേമി 


മിണ്ടാതെ ഇരുന്നാലോ പേടിത്തൂറി 


അവന്‍ പുരുഷന്‍ പാവം ...........

മരണം

..................മരണം.................


>


യുദ്ധം വേണ്ടെന്നല്ലേ പറഞ്ഞൂ 

എന്നിട്ടും നീ പ്രഖ്യാപിച്ചു കഴിഞ്ഞു 


നിന്റെ ഓരോ ഇടിയും ഞാന്‍ സഹിക്കും 

പൂര്‍വാധികം ശക്തി എനിക്ക് ലഭിക്കും 

തളരില്ല ഞാന്‍ ഇന്നും ഇപ്പോളും 

തകരില്ല ഞാന്‍ എന്നും എപ്പോളും 

കഴില്ല നിനക്ക് എന്നെ വീഴ്ത്താന്‍ 

വിടില്ല നിന്നെ ഞാന്‍ ജയിക്കാന്‍ ......

Wednesday, 5 December 2012

പ്രകൃതി

പ്രകൃതി 




മദിച്ചോ നീ എന്റെ മാറില്‍ 
വേതനിക്കില്ല എനിക്ക്...
കുടിച്ചോ നീ ഏതോ ബാറില്‍ 
പരാതിയില്ല എനിക്ക്...
>
പോകുംമുന്‍പെ പറയണം നീ 
എന്ത് ചെയ്യണം ഞാന്‍ ഇതൊക്കെ...
അതിനു മുന്‍പേ അറിയണം നീ 
എല്ലാം നിര്‍ത്തണം നീ പതുക്കെ ...
>
നീ കുടിച്ച ഗ്ലാസ്‌ പ്ലാസ്റ്റിക് !
നീ കുടിച്ച സോഡാ പ്ലാസ്റ്റിക് !
നീ കഴിച്ച പ്ലേറ്റ് പ്ലാസ്റ്റിക് !
നീ കളഞ്ഞ കവര്‍ പ്ലാസ്റ്റിക് !
>
പോകുംമുന്‍പെ പറയണം നീ 
എന്ത് ചെയ്യണം ഞാന്‍ ഇതൊക്കെ...
അതിനു മുന്‍പേ അറിയണം നീ 
എല്ലാം നിര്‍ത്തണം നീ പതുക്കെ .........

Friday, 23 November 2012

Kerala Sadhya


       



Our Kerala full meals known as SADHYA means banquet in Malayalam.
It is a typical feast of the people of Kerala
It is far and wide famous all over the world.
Sadhya is traditionally a vegetarian meal served on a banana leaf. People are seated cross-legged on the floor on a mat. All the dishes are served on the leaf and eaten with the hands without using any cutlery. The fingers are cupped to form a ladle.
A Sadhya can have about several dishes served as a single course.

The serving has its own Do's and Don’ts.
Serving should start from the bottom left of the leaf with a pinch of salt, sugar and banana, a series of side dishes follow this pattern.

Nevertheless the dishes show a discrepancy in different parts of Kerala, it has more or less same taste.

From left to the right of the plantain leaf the items that comes are
1.  Pappadam:.........Pappad or Pappadum is to be served on the extreme left.
2.  Banana:..............On top of the big pappadum banana is served.
3.  Sarkara Varatti:..Right of pappad - salt, banana wafers, sarkaravaratti fries are served.
4.  Pickle:..................After this, mango pickles is served.
5.  Inchicurry:.........Then inchicurry (ginger lime) is served.
6.  Thoran:...............On the right, thoran curryis served
7.  Olan:...................
8.  Avial:..................
9.  Pachadi:.........
10. Kichadi……..
11. Stew……..
12. kalan:.................
13. Koottucurry:......
14. Water:................
Apart from these side dishes, the other dishes to follow are

1.  The rice, served at the bottom center of the leaf.
2.  Then, Parippu curry along with Ghee is served.
3.  Then, rice with Sambhar is served.
4.  Next we have Rasam and Moru.
5.  After this delightful meal, we have the Sweet And Tasty 'Paayasam' along with some Pappadams.
6.  Traditionally it is advised to have some rice along with Moru afterPaayasam for helping digestion.

           

                               Catch us……

                    menonsuri@rediffmail.com   

                  http://www.zooriz.blogspot.in/

Wednesday, 14 November 2012

QUICK VEG.PANEER.BIRIYANI


                           QUICK


.............VEG.PANEER.BIRIYANI..............








RICE

Take 2 cups of Basmathi rice wash it and cook it in lot of water adding 6 garlic pods, 20 gms of chopped ginger, 3 cardamom, 3 cloves, 2 small pcs of cinnamon, ½ cup of mint leaves, ½ cup of coria

nder leaves,1 tbl spoon of ghee and salt.( cook it only 75% done)
Drain the ¾th cooked rice in strainer. Gently wash it in cold water. Let it drain well. Then spread the rice out on a large platter to cool completely.



TOPPING



Heat 50 gms of pure ghee in a pan and fry 2 nicely sliced onion to brown crispy color and fry few cashew and raisons and keep it a side.

MASALA



In the left over ghee splutter 3 cardamom, 3 cloves, 2 small pcs of cinnamon and add 2 onion sliced, ginger(20Gms) chopped, garlic(20Gms) chopped and 2 sliced green chillies fry it then add some sliced vegetables like carrot, cauliflower, potato and beans and fry it for 3 minutes , now add sliced Paneer 250Gms and 2 sliced Tomato add salt and cook it for another 2 minutes. Finally add chilly powder, pepper powder and coriander powder all one teaspoons each. 

Take a big pan put the cooked RICE AND MASALA, add ½ cup of mint leaves, ½ cup of coriander leaves and 25 Gms of Ghee and add the toppings and mix it well and close the Pan with a tight lid and keep it in slow fire and cook it for another 5 to 7 minutes.
Biriyani ready…

MANGA PERUKKU


..........MANGA PERUKKU…........


......A PALAKKADAN DISH….
SOME WHAT LIKE CHUTNEY, PACHADI, RAITHA….

ALL I TOOK 

Mango (Raw) - 1 no (Medium size)
Curd - 1/2 cup
Coconut – 1cup
Green chillies - 2 nos
Mustard seeds- 1/2 tsp
Salt - As reqd

For seasoning:-
Mustard seeds - 1/4 tsp
Dry red chillies - 2 nos
Curry leaves - 1 sprig
Coconut oil - 1 tsp


THEN

Grind together coconut, mustard and green chillies.

Mix together grated mango (or finely crushed mango), curd and coconut paste.

Add salt and mix well.

Heat coconut oil in a pan.

Splutter mustard seeds.

Add dry red chilly and curry leaves and saute for a second.

Add the above seasoning into the curry......

Tuesday, 13 November 2012

വിഷം




..........വിഷം...........



ബാലേട്ടന്‍ പാവമായിരുന്നു, വിഷവൈദ്യവും 

വിഷചികിത്സയും പാരമ്പര്യമായി കിട്ടിയതാണ്.


ബാലേട്ടന്റെ ധര്‍മപത്നി സുമതിചേച്ചിക്ക്‌ പക്ഷെ 

ഇതിലൊന്നും താത്പര്യം ഇല്ല-ട്ടോ .


ഏതൊരു ഉഗ്രവിഷവും ഊതി ഇറക്കുന്ന ഒരു പച്ചമരുന്നിന്റ


കൂട്ടും അറിയാം.


നാനാ ദിക്കില്‍ നിന്നും എത്ര എത്ര ആളുകള്‍ വിഷം തീണ്ടി 


വരുമെന്നറിയാമോ ?


ഇത് വരെ ഒരു കൈപ്പിഴയും പറ്റാതെ എല്ലാവരെയും 


രക്ഷപ്പെടുത്തി എന്നതും പെരുമയാണ് .



അന്നൊരു വെള്ളിയാഴ്ച ആയിരുനനു,


സന്ധ്യസമയം,കാവിലെ ആല്‍ത്തറയില്‍ ബാലേട്ടന്‍ ഒന്ന് 

മയങ്ങി.

വടക്കേതിലെ ഉണ്ണിക്കുട്ടന്‍ ഓടി വന്നു തട്ടി വിളിച്ചു "ബാലേട്ട

ബാലേട്ട ഓടിവാ വിഷം തീണ്ടീ... ഓടിവാ".....


നിങ്ങടെ സുമതിചേച്ചിയെ പച്ചക്കുളത്തിന്റെ അടുത്ത് വെച്ച് 

ഏതോ ഉഗ്രന്‍ തീണ്ടി - നല്ലവനാണ് ...


കേട്ടത് പാതി കേള്‍ക്കാത്ത പാതി ബാലേട്ടന്‍ എണീറ്റ്‌ 


വീട്ടിലേക്കു ഓടി ഉണ്ണിക്കുട്ടന്‍ പിന്നാലെ.

സുമതി ചേച്ചിയുടെ നാടി നോക്കി ബാലേട്ടന്‍ അകത്തേക്ക് 

പോയി ഒന്ന് കാര്യമായി ആലോചിച്ചു ....

അന്നാദ്യമായി ബാലേട്ടന്‍ എല്ലാ ധാര്‍മികമായ 

ന്യായപ്രമാണവും നീതിശാസ്ത്രവും കാറ്റില്‍ പറത്തി ....

മനപ്പൂര്‍വം - പച്ചമരുന്നിന്റെ കൂട്ട് തെറ്റിച്ചു......

മനപ്പൂര്‍വം - ഊതിയിറക്കുന്ന മന്ത്രം തെറ്റിച്ചു....

ബാലേട്ടന്റെ നെടുവീര്‍പ്പിലെ ആശ്വാസം ആരും 

അറിഞ്ഞില്ല 



.....ഇന്നും ആര്‍ക്കും അതറിയാന്‍ കഴിഞ്ഞിട്ടില്ല.........

COCONUT BURFI


..........COCONUT BURFI..........








ALL I TOOK


2 cups Scraped Coconut Shreds 
1 cup Sugar 
1-1/2 cup Water 
2 tbsp Milk 
1 tbsp Ghee 
1/2 tsp Cardamom Powder



THEN

Heat a pan, add the coconut shreds and fry gently over moderate heat.
When the coconut milk moisture is somewhat lessened, remove it from heat.
Now in a separate vessel, boil water over moderate heat.
When the water boils, add the sugar and keep on stirring till the sugar water boils.
Add the milk to the boiling sugar syrup.
When the sugar syrup reaches a thick syrupy stage, add the fried coconut shreds to it.
Stir constantly till the coconut and sugar syrup are blended thickly and sticky together.
Now add the ghee and cardamom seeds powder.
Add 2 to 3 teaspoons of Basen flour or Maida.
Stir till the mixture looks thick (This is the toughest part). 
Then
Remove from the heat and pour into a ghee-smeared plate.
Flatten the surface evenly with the help of an oiled flat slice.
When cold, cut into squares or diamond in shapes and serve.

Monday, 12 November 2012

A SPECIAL RAITHA

A SPECIAL RAITHA


>

നെല്ലിക്ക അല്ലെങ്കില്‍ പച്ച മാങ്ങ കൊത്തി അരിഞ്ഞത്‌ 


ശകലം വെള്ളത്തില്‍ ഉപ്പിട്ട് നന്നായി വേവിക്കുക.

ഇത് നന്നായി അരച്ചെടുക്കുക.


അതിലേക്കു പാകത്തിന് പുളിക്കാത്ത തൈരും 



ശകലം മുളകുപൊടി

ശകലം കുരുമുളകുപൊടി

ശകലം ജീരകപ്പൊടി


ശകലം മല്ലിയില


ശകലം ചാട്ട് മസാല


എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയാല്‍....


ഒരു വെത്യസ്തമായ റയിത്ത തയ്യാര്‍.


ചപ്പാത്തി,പറാട്ടാ,പൂരി,പുലാവ്


ഇത്യാതി വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് നല്ല കൂട്ടാണ് ......

.
.
.
.

SPECIAL CHAMMANTHI

സ്പെഷ്യല്‍ ചമ്മന്തി


വേണ്ട സാധനങ്ങള്‍ 

തേങ്ങ ചിരകിയത് – 2 കപ്പ് 
പച്ച മുളക് – 8-10
ചുവന്നുള്ളി -5-6

പുളി – ശകലം
കറിവേപ്പില – 2-3 ഇല
നാരങ്ങ ഇല നാര് കളഞ്ഞത് -3 ഇടത്തരം
പച്ചമാങ്ങ കൊത്തിഅരിഞ്ഞത് - ½ കപ്പ്‌
ഉപ്പ് - പാകത്തിന് 









തയ്യാറാക്കുന്ന രീതി 



തേങ്ങ ഒരു ചീനച്ചട്ടിയില്‍ ഇട്ടു ഒന്ന് മൂപ്പിച്ചു എടുക്കുക നിറം ഒന്ന് മാറി തുടങ്ങുമ്പോള്‍ അതിലേക്കു ചുവന്നുള്ളിയുംകറിവേപ്പിലയും ഇട്ടു ശകലം മൂപ്പിക്കുക

ശേഷം ബാക്കി ചേരുവകള്‍ ചേര്ത്ത് അരകല്ലില്‍ അല്പം വെള്ളം തൊട്ടു 
അരച്ച് എടുത്താല്‍ 
സ്വാദിഷ്ടമായ ചമ്മന്തി റെഡി.......

Sunday, 11 November 2012

VEG-JALFREZI....


..........VEG JALFREZI


ALL I TOOK

> 
1 large carrot, cut lengthwise
10 -15 French beans, cut lengthwise
1/2 cup cauliflower
2 medium red capsicums, cut lengthwise
1/2 cup green peas
2 medium onions, sliced
2 medium tomatoes, chopped
2 -3 green chilies, slit
2 inches piece fresh ginger, shredded.
1 teaspoon cumin seed
2 teaspoons dried fenugreek leaves (kasoori methi)
1 teaspoon red chili powder
1 teaspoon garam masala powder
1/2 teaspoon turmeric powder
1 tablespoon olive oil
1 1/2 teaspoons salt
100 g cottage cheese (Paneer), cut lengthwise


THEN........

Steam all the veggies except capsicum(bell pepper) in the microwave.

Steam the capsicum separately because it requires very little cooking time.

Heat oil in a pot.

Add cumin seeds and allow to splutter.

Once they stop, add green chillies and onions.

Stir-fry until the onions are translucent.

Add tomatoes and cook on low heat for 60 seconds.

Add the masala powders and salt. Mix well.

Cook till the oil separates from the masala.

Now, fold in the steamed veggies into this masala mixture.

Cook for 90 seconds, then add the steamed capsicum and Paneer.

Cook, covered, on low heat, for 5 minutes until the masala mixes well into the veggies.

Add the ginger and wait for 90 seconds.

Serve hot with Chapathi or rice. Enjoy!