Saturday, 27 October 2012


 സൂത്രക്കോഴി (Healthy Chicken)









 (പ്രത്യേക ശ്രദ്ധയ്ക്ക്‌: പ്രത്യേകിച്ച്‌ ഒരു യോഗ്യതയും ഇല്ലാത്തവര്‍ക്കും പരീക്ഷിക്കാന്‍ പറ്റിയ ഒരു പാചകവിധികല്‍ ആണ് എന്റേത് . എങ്കിലും ഇതു മൂലം ഏതെങ്കിലും തരത്തില്‍ പരീക്ഷകനു ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക്‌ ഞാന്‍ ഉത്തരവാദിയല്ല!!)

കൊടികെട്ടിയ പാചകനിപുണന്മാരുടെ(നിപുണകളുടെയും) നിരവധി രസികന്‍ പാചകക്കുറിപ്പുകള്‍ ഇവിടെ നിറയെ ഉണ്ടെങ്കിലും, വെറുമൊരു നേരമ്പോക്കിനും, എന്റെ ഒരു മ
നസമാധാനത്തിനായും ഞാനും ചിലതെല്ലാം കുറിച്ചു നോക്കാം. കുറഞ്ഞപക്ഷം ആരെങ്കിലും ഓടിച്ചു നോക്കാതിരിക്കില്ല..എന്റെ വീരകൃത്യങ്ങള്‍...)


ആവശ്യമായ സാധനങ്ങള്‍:

1) ഫ്രഷ് ചിക്കന്‍ -1 ( ഫ്രഷ് ചിക്കന്‍ തന്നെ വേണം, ഫ്രോസനില്‍ water content കൂടിയിരിക്കുമെന്നതിനാല്‍ സംഗതി കുളമാകാന്‍ ചാന്‍സുണ്ട്)

2) ഉപ്പ് - 1 കിലോ (പരലുപ്പ് -crystal salt- ഗള്‍ഫില്‍ ചില ഇറാനി കടകളില്‍ കിട്ടും, ഇല്ലെങ്കില്‍ പൊടിയുപ്പു തന്നെ ശരണം)

മാരിനേറ്റു ചെയ്യാന്‍:

1) ഇഞ്ചി - വലിയ കഷണം - 1

2)വെളുത്തുള്ളി - ഒരു കുടം (6 അല്ലി)

3)പച്ച മുളക് - 6 എണ്ണം

4)മഞ്ഞള്‍പ്പൊടി - 1/2 ടേ.സ്പൂണ്‍

5)ജീരകപ്പൊടി - 1/2 ടീ. സ്പൂണ്‍

6)ഗരം മസാല - 1/2 ടീ.സ്പൂണ്‍

7)കാഷ്മീരി ചില്ലിപ്പൊടി - 1 ടീ.സ്പൂന്‍

8)തൈര് - 2 ടേ.സ്പൂണ്‍

9)ചെറു നാരങ്ങ നീര് - 1 നാരങ്ങയുടെ

10)ഉപ്പ് - ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം:

ചിക്കനെ‍ ഒരു ഫോര്‍ക്കുപയോഗിച്ച് തലങ്ങും വിലങ്ങും കുറുകേയും നല്ലവണ്ണം ‘പീഢിപ്പിക്കുക‘.
മസാലകള്‍ അരച്ച് തൈരും ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് കോഴിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കുര്‍ വരെ മാരിനേറ്റു ചെയ്തു വയ്ക്കാം.

നല്ല ദൃഢമായ മൂടിയുള്ള ഒരു കുക്കിംഗ് പാത്രത്തില്‍ ഉപ്പിടുക. (അതെ, ഒരു കിലോ ഉപ്പു ‘മുയുമനും’) അതിനു മുകളില്‍ കോഴി ‘കുക്കുടാസനത്തില്‍’ (കൈകാലുകള്‍ മേലോട്ടായി) വയ്ക്കുക. (ഉപ്പ് കോഴിയില്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ഒരു ചെറിയ കഷണം അലുമിനിയം ഫോയില്‍ ചിക്കന്നടിയില്‍ വയ്‌ക്കാം)

അലുമിനിയം ഫോയില്‍ കൊണ്ടു airtight ആക്കി മൂടി കൊണ്ടു ഭദ്രമായി അടച്ച്, അര മണിക്കൂര്‍ മീഡിയം തീയില്‍ പാചകം ചെയ്യുക.തീ ഓഫ് ആക്കി അര മണിക്കൂര്‍ കൂടി കാത്തിരുന്ന ശേഷം കോഴി പുറത്ത്തെടുക്കാം.

വെണ്ണ പോലെ മൃദുലമായ, സ്വാദിഷ്ടമായ ‘സൂത്രക്കോഴി’ റെഡി!‍

പ്രത്യേകതകള്‍:-

1) കോഴിയുടെ തൊലിയും കൊഴുപ്പും ഉരുകി ഉപ്പില്‍ ലയിച്ചിരിക്കും- so the chicken is fat free, oil free and ofcourse, cholesterol free. ശിശുക്കള്‍ക്കു മുതള്‍ രോഗികള്‍ക്കു വരെ ഇതു recommend ചെയ്യുന്നു. ആയതിനാല്‍ ഇതിനെ Healthy chicken എന്നും വിളിക്കാറുണ്ട്.

2) കോഴിയുടെ എല്ലുകള്‍ വരെ tender ആയിരിക്കും. അതിനാല്‍ പാത്രത്തില്‍ നിന്നെടുക്കുമ്പോള്‍ ‍ ശ്രധിക്കണം.

3) പുതിയ പാത്രം ഉപയോഗിക്കാതിരിക്കുക. ഉപ്പ് അടിയില്‍ പിടിക്കാന്‍ സാധ്യതയുന്ട്.

--പരീക്ഷിക്കുക, എന്നിട്ട് അഭിപ്രായങ്ങളീങ്ങനെ പോരട്ടെ!

No comments:

Post a Comment