പാലക്കാടന്‍ അടദോശ
ഞങ്ങള്‍ നെമ്മാറക്കാര്‍ കറൂപിറൂ ദോശ എന്നും പറയും.........
250 ഗ്രാം പച്ചരി
250 ഗ്രാം പുഴുങ്ങലരി
50 ഗ്രാം വെള്ള ഉഴുന്ന്
50 ഗ്രാം കടല പരുപ്പ്
4 ഉണക്ക മുളക്
5 ഗ്രാം ജീരകം
10 ഗ്രാം ഉലുവ
10 ഗ്രാം കുരുമുളക്
10 ഗ്രാം കായം
100 ഗ്രാം ചെറിയ ഉള്ളി
3 കൊത്ത് കരുവേപ്പില
ഇവ എല്ലാം നന്നായി കഴുകി ഏകദേശം 3 മണിക്കൂര്‍ കുതിര്‍ത്തുക
( കുതിര്‍ത്തിയ ശേഷം കഴുകരുത് )
പരുപരുക്കനായീ അരക്കുക
( സാധാരണ ദോശക്കും ഇട്ട്ലിക്കും അരക്കണ മാതിരി വേണ്ട അതിന്‍റെ മുക്കാല്‍ അരവ് മതി )
രണ്ടു മണിക്കൂര്‍ വെച്ചാല്‍ മാവ് ഒന്ന് സെറ്റ് ആകും, എന്നിട്ട് ദോശക്കല്ലില്‍ പരത്തി നല്ലെണ്ണ ഒഴിച്ച് നന്നായി മൊരിച്ച് ചുട്ടെടുക്കാം.....
ശരിക്കും ഇതിനു ടച്ചിങ്ങ്സ് ആവശ്യം ഇല്ല....
പക്ഷെ എനിക്ക് ഇഷ്ടം
മുളക് ചമ്മന്തി
അല്ലെങ്കില്‍
വെണ്ണയും പഞ്ചാരയും കൂട്ടി കുഴച്ചത്
എന്നിങ്ങനെ വല്ലതും കൂട്ടി തട്ടിവിടാനാണ് .......
>
Palakkadan “ADADOSA”
We in Nemmara call it “KARUPIRU DOSA”
250 gram raw rice
250 gram boiled rice
50 gram white vigna mungo (WHITE, URAD-UZHUNNU)
50 gram Bengal Gram (CHANADAL-KADALAPARIPPU)
4 dry red chilly (LALMIRCH-UNAKKAMULAKU)
5 gram cumin seeds
10 gram fenugreek
10 gram black pepper
10 gram asafetida
100 gram shallots
Few curry leaves
Wash and soak this for 3 hours.
(Do not wash after soaking)
Then grind and make a paste, do not make it a fine paste the dough should be half done.
Keep the dough for 2 to three hours to set, and then make crispy Dosas with few drops of gingelly oil.
No need of side dish for this....
But I like
MULAKU CHAMMANTHI
OR
SWEET BUTTER………
OH YUMMY ITZZZZZZ
No comments:
Post a Comment