Saturday, 29 December 2012

സമനില

                                               സമനില 



അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

ഓര്‍മ്മകള്‍ ഭയാനകം 
കാഴ്ച്ചകള്‍ ഭയാനകം 
ബന്ധങ്ങള്‍ ഭയാനകം
പ്രതിബിംബം ഭയാനകം

അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

പകലിനെ സ്നേഹിക്കുന്നൂ
ഞാന്‍ രാത്രിയെ വെറുക്കുന്നു
ഇടവഴികളെ ഭയക്കുന്നൂ
ഞാന്‍ ദൈവത്തെയും ശപിക്കുന്നൂ

അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

എന്തെല്ലാം ഇനിയും കാണണം ?
എന്തെല്ലാം ഞാന്‍ അനുഭവിക്കണം ?
എവിടേക്ക് ഞാന്‍ പോകണം ?
എങ്ങനെ ഞാന്‍ ജീവിക്കണം ?

അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

Monday, 24 December 2012

വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ?



                               വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ? 


എന്നിലെ വെളിച്ചം നിനക്ക് നല്‍കി, നിന്‍റെ നിഴലില്‍ ഒളിച്ചുവല്ലോ.
നിന്‍റെ കണ്ണില്‍ ഞാന്‍ ഒളിച്ചിരുന്നു, ഉണര്‍ന്നത് നിന്‍റെ ഹൃദയത്തിലല്ലോ.
നിനച്ചതെല്ലാം നടപ്പതില്ല, അതുകൊണ്ട്‌ മാത്രം തളരുകയില്ല.
പ്രവചനാതീതം ഈ ജീവിതം, അസ്തിത്വമല്ലോ ഈ ജീവിതം.
മധുരമാം ജീവിതം നുണയുന്നു ഞാനും, കഠിനമാം ജീവിതം സഹിക്കുന്നു ഞാനും.
തിന്‍മകളെല്ലാം തീയ്യാണെങ്കില്‍, നയതന്ത്രമെല്ലാം നാളമാണെങ്കില്‍.
വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ? 
വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ?

മകനേ ......

                                        മകനേ ......



മകനേ ......
എന്നെപ്പോലെ പലരും ഇവടെ ഈ ശരണാലയത്തില്‍ ഉണ്ടല്ലോ.....
അതിനാല്‍ അവരോടൊപ്പം ഞാന്‍ സുഖമായി കഴിയുന്നൂ ......
എനിക്ക് വേറെ ഒന്നും നീ തരേണ്ടതില്ലാ ഈ കത്തിന് ഒരു മറുപടി അയക്കണം 
ആ കത്ത് ചോറ്റുവറ്റ് കൊണ്ട് ഒട്ടിച്ചയക്കണം .....
അങ്ങനെയെങ്കിലും 
നിന്‍റെ വീട്ടിലെ 
കുറച്ചു ചോറ് 
എനിക്ക് 
ദൈവ കല്പിതമാകണം.........
എന്ന് സ്നേഹപൂര്‍വ്വം 
അമ്മ....

ഞങ്ങള്‍ നായ്ക്കളാണ്


                    ഞങ്ങള്‍ നായ്ക്കളാണ്



ആ പെണ്‍ പട്ടി തെരുവിലൂടെ നടന്നു നീങ്ങീ 

കുറേ ആണ്‍ പട്ടികള്‍ എതിരെ വന്നു....


ആ പെണ്‍ പട്ടി പേടിച്ചു ഒതുങ്ങി നിന്നു 


പേടിക്കണതെന്തിനാ ഞങ്ങള്‍ ഒന്നും ചെയ്യില്ല 

ഞങ്ങള്‍ നായ്ക്കളാണ് മനുഷ്യരല്ല ട്ടോ..........

എഴുതാപ്പുറം

                                    എഴുതാപ്പുറം 
>
>
അയാള്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ഇന്നും ട്രെയിന്‍ വൈകിയാണ് വരുന്നത്.....
ഒരു ചെറുപ്പക്കാരന്‍ നടന്നടുത്തു വന്നു, "അങ്കിള്‍ സമയം എത്രയായി ?" അയാള്‍ ഒന്നും മിണ്ടിയില്ല ?
അയാളെയും അയാളുടെ കയ്യില്‍ കെട്ടിയ ഘടികാരത്തെയും തുറിച്ചു നോക്കി ചെറുപ്പക്കാരന്‍ പറഞ്ഞൂ 
പൊട്ടനാണെന്നു തോന്നുന്നു ! - ചെറുപ്പക്കാരന്‍ നടന്നകന്നു ......
അയാള്‍ മനസ്സില്‍ പറഞ്ഞു "അതേടാ ഞാന്‍ ഇപ്പോള്‍ പോട്ടനാകുന്നതാ നല്ലത് !"
ഞാന്‍ സമയം പറയും - നീ നന്ദി പറയും,
നിന്‍റെ പേര് പറയും - എന്‍റെ പേര് ചോദിക്കും,
ഞാന്‍ ട്രെയിന്‍ കയറും - നീയും അതെ ട്രെയിനില്‍ കയറും,
ഞാന്‍ ഇരിക്കും - നീയും അരികിലായിരിക്കും,
നീ പലതും സംസാരിക്കും - ഞാനും വല്ലതും പറയും,
സ്റ്റേഷന്‍ എത്തിയാല്‍ ഞാന്‍ ഇറങ്ങും - നീയും ഇറങ്ങും,
എന്നെ വിളിക്കാന്‍ എന്‍ജിനിയറിങ്ങിന് പഠിക്കുന്ന എന്‍റെ സുന്ദരിയായ മകള്‍ വരും,
നിങ്ങള്‍ രണ്ടും പരസ്പരം പരിചയപ്പെടും മൊബൈല്‍ നമ്പര്‍ കൈമാറും,
പതുക്കെ ഹൃദയം കൈമാറും അങ്ങനെ പതുക്കെ പതുക്കെ പലതും.......
നിങ്ങള്‍ കല്യാണം കഴിക്കണം എന്ന് വാശിപിടിക്കും.....
സമയം നോക്കാന്‍ ഒരു വാച്ച് പോലും ഇല്ലാത്ത നിന്നെ പോലെ ഒരു തെണ്ടിക്ക്
എന്‍റെ മകളെ കെട്ടിക്കുന്നതിലും ഭേദം .......
കുറച്ചു നേരത്തേക്ക് .....
ഞാന്‍ പോട്ടനാകുന്നതല്ലേ ???

ശീലമായി


                                       ശീലമായി



അടുത്തൊന്നും മഴ വരുന്ന കോളില്ല എന്ന് തോന്നിയത് കൊണ്ട് 
എല്ലാ കുടയും കൊണ്ട് നേരാക്കാന്‍ കൊടുത്തു.

പതിവുപോലെ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ 
അരികില്‍ ഇരുന്ന കുട മറക്കാതെ എടുത്തു !
ശീലമായിപോയില്ലേ ?


അരുകില്‍ ഇരുന്ന സ്ത്രീ ഉച്ചത്തില്‍ നിലവിളിച്ചൂ,
വെക്കടാ എന്‍റെ കുട അവിടെ......
ചമ്മല്‍ മറച്ചു മുഖം കുനിച്ചു വേഗം ഇറങ്ങീ.


വൈകുന്നേരം മറക്കാതെ കുട നെരാക്കുന്നവന്‍റെ അടുത്ത് പോയി 
കേടുപാടുകള്‍ തീര്‍ത്ത ആറ് കുടയും വാങ്ങി.
തര്‍ക്കിക്കാന്‍ നിന്നില്ല ചോദിച്ച പൈസ കൊടുത്തു....


ബസ്സില്‍ ചാടിക്കയറി സീറ്റ് പിടിച്ചു ഇരുന്നു )-
കുടകള്‍ ചുരുട്ടി മടിയില്‍ വെച്ച് നോക്കിയപ്പോള്‍ ?
അതാ ഇരിക്കുന്നു ആ പിശാച് അരികില്‍ !

രാവിലെ ആക്രോശിച്ച അതെ സ്ത്രീരൂപം.....
പല്ലുകടിച്ചുകൊണ്ട് എന്നെ നോക്കി
പിന്നെ
എന്റെ മടിയില്‍ വെച്ച കുടകളെയും ?
മൊഴിഞ്ഞൂ !
ഇന്ന് നല്ല കൊളാണല്ലേ ???????????????

പുരുഷന്‍

                                          പുരുഷന്‍





അവന്‍ പുരുഷന്‍ പാവം ............


പെണ്ണിനെ നോക്കിയാല്‍ വായ്‌ നോക്കി 


പെണ്ണിനെ തല്ലിയാല്‍ നാണംകെട്ടവാന്‍ 


പെണ്ണിന്‍റെ തല്ലുകൊണ്ടാല്‍ പൊണ്ണന്‍ 


പെണ്ണിനെ സംശയിച്ചാല്‍ അസ്സൂയാലൂ 


പെണ്ണിനെ അനുസരിച്ചാല്‍ അടിമ 


നോക്കിയില്ലെങ്കിലോ സ്വവര്‍ഗ്ഗപ്രേമി 


മിണ്ടാതെ ഇരുന്നാലോ പേടിത്തൂറി 


അവന്‍ പുരുഷന്‍ പാവം ...........

മരണം

..................മരണം.................


>


യുദ്ധം വേണ്ടെന്നല്ലേ പറഞ്ഞൂ 

എന്നിട്ടും നീ പ്രഖ്യാപിച്ചു കഴിഞ്ഞു 


നിന്റെ ഓരോ ഇടിയും ഞാന്‍ സഹിക്കും 

പൂര്‍വാധികം ശക്തി എനിക്ക് ലഭിക്കും 

തളരില്ല ഞാന്‍ ഇന്നും ഇപ്പോളും 

തകരില്ല ഞാന്‍ എന്നും എപ്പോളും 

കഴില്ല നിനക്ക് എന്നെ വീഴ്ത്താന്‍ 

വിടില്ല നിന്നെ ഞാന്‍ ജയിക്കാന്‍ ......

Wednesday, 5 December 2012

പ്രകൃതി

പ്രകൃതി 




മദിച്ചോ നീ എന്റെ മാറില്‍ 
വേതനിക്കില്ല എനിക്ക്...
കുടിച്ചോ നീ ഏതോ ബാറില്‍ 
പരാതിയില്ല എനിക്ക്...
>
പോകുംമുന്‍പെ പറയണം നീ 
എന്ത് ചെയ്യണം ഞാന്‍ ഇതൊക്കെ...
അതിനു മുന്‍പേ അറിയണം നീ 
എല്ലാം നിര്‍ത്തണം നീ പതുക്കെ ...
>
നീ കുടിച്ച ഗ്ലാസ്‌ പ്ലാസ്റ്റിക് !
നീ കുടിച്ച സോഡാ പ്ലാസ്റ്റിക് !
നീ കഴിച്ച പ്ലേറ്റ് പ്ലാസ്റ്റിക് !
നീ കളഞ്ഞ കവര്‍ പ്ലാസ്റ്റിക് !
>
പോകുംമുന്‍പെ പറയണം നീ 
എന്ത് ചെയ്യണം ഞാന്‍ ഇതൊക്കെ...
അതിനു മുന്‍പേ അറിയണം നീ 
എല്ലാം നിര്‍ത്തണം നീ പതുക്കെ .........