Monday, 24 June 2013

ERISSERY...

                       ( ERISSERY)

............This is a traditional Kerala dish with some variations….................

>

(1) Soak one and a half cup of Red Beans/ Brown Cow Peas  {lal lobia} add half teaspoon of turmeric powder and enough salt and cook it {¾th done}.
(2) Take one kilo pumpkin and cut into one inch size {cube shapes}.
(3) Take 1½ cup of fresh grated coconut add 3 shallots – 3 green chilies - 1 tablespoon red chilly powder – 1 teaspoon black pepper powder – ¼ teaspoon turmeric powder - ¼ teaspoon cumin seeds and make a fine paste adding enough water.
> 
Put all the above three together in a “Handi” and add enough water and cook till it is done. By the time pumpkin gets cooked the ¾th cooked lobia will also be cooked properly.  Remove from stove.
> 
And - you should be very careful and make sure it is amply done and not over cooked to make the pumpkin in a mashed form !!! (Coz when ever I make this dish it always get overcooked and it loses the delicacy of the visual treat)….
Also add turmeric and salt carefully/keeping in mind that we have already cooked lobia adding salt and turmeric !!!
> 
Finally heat some coconut oil in a pan add mustard seeds, when the mustard is spluttered fully add some curry leaves, few broken red chilies and one cup of fresh grated coconut and fry it till it is golden brown. Pour this mixture to the kept aside curry.
Our--- lal lobia- lal kaddu coconut curry is ready

(This can be served with rice or chapathi)
>
>
>
എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറി 
>
എരിശ്ശേരി പോലെയുള്ള കറി ...
>
പേര് നിങ്ങൾ ഇട്ടോളൂ .....

(1) ഒന്നര കപ്പ് വൻപയർ (വെള്ളപ്പയർ) ശകലം ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് മുക്കാൽ പരുവത്തിൽ വേവിക്കുക. (വറത്ത പയർ ആണെങ്കിൽ നന്നായിരിക്കും..നിർബന്ധം അല്ല ട്ടോ ! )
(2) ഒരു കിലോ മത്തൻ സുമാർ ഒരിഞ്ചു വണ്ണത്തിൽ {ക്യൂബുകളാക്കി} മുറിച്ചു വെക്കുക.
(3) ഒന്നര കപ്പ് നാളികേരം ചിരവിയതും - മൂന്നു ചെറിയുള്ളിയും - ഒരു സ്പൂണ്‍ മുളകുപൊടി - ഒരു സ്പൂണ്‍ കുരുമുളക്പൊടി - കാൽ സ്പൂണ്‍ ജീരകം - കാൽ സ്പൂണ്‍ മഞ്ഞപ്പൊടി - രണ്ടു പച്ചമുളക് എന്നിവ എല്ലാം കൂടി നല്ല പേസ്റ്റ് പോലെ അരക്കുക.
>
ഇവ മൂന്നും കൂട്ടി പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.>>>-- മത്തൻ ഒരുപാട് ഉടയാതെ നോക്കണം മത്തൻ വെന്ത് വരുമ്പോൾ പയറും മുഴുവൻ വെന്തിരിക്കും { ഞാൻ ഉണ്ടാക്കുമ്പോൾ എപ്പോളും വെന്ത് ഉടഞ്ഞു പോകാറാണ് പതിവ് }
മഞ്ഞപ്പൊടിയും ഉപ്പും ചേർക്കുമ്പോൾ പയർ വേവിക്കുമ്പോൾ ചേർത്തതാണെന്ന് ഓർമവേണം.
>
കുറച്ച് വെളിച്ചെണ്ണയിൽ കടുകും മുളകും കരുവേപ്പിലയും വറത്ത് അതിലേക്ക് ഒരു കപ്പ് ചിരവിയനാളികേരം ഇട്ട് ചുവക്കനെ മൂപ്പിച്ച് വറക്കണം - എന്നിട്ട് കൂട്ടാനിലേക്ക് പകർത്ത് അടച്ച് വെക്കുക.
>
സ്വാദിഷ്ടമായ വെജിറ്റെറിയൻ കറി റെഡി .....
ചൂട് ചോറിന്റെ കൂടെയോ ചപ്പാത്തിടെ നന്നായിരിക്കും....

>